Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Woman Dies

ഓ​ച്ചി​റ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു

ഓ​ച്ചി​റ: ഓ​ച്ചി​റ ആ​ലും​പീ​ടി​ക റൂ​ട്ടി​ല്‍ പ്ര​യാ​ര്‍ പാ​ല​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ യു​വ​തി മ​രി​ച്ചു. നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​രം. സ്വ​കാ​ര്യ ബ​സ്സും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

കാ​റി​ലെ യാ​ത്ര​ക്കാ​രി​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വം​ന​ട​ന്ന ഉ​ട​ന്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ ഓ​ച്ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

കൊ​ടു​മ​ണ്‍ നി​ല​മേ​ല്‍ മേ​ലേ​തി​ല്‍ രാ​ജ​ന്‍റെ ഭാ​ര്യ അ​മൃ​ത (27) ആ​ണ് മ​രി​ച്ച​ത്. അ​മൃ​ത​യു​ടെ ഭ​ര്‍​തൃ സ​ഹോ​ദ​രി അ​ര്‍​ച്ച​ന (24), അ​മൃ​ത​യു​ടെ മ​ക​ള്‍ മി​ലോ​നി (2), അ​മ്മ പ​ത്മാ​വ​തി (60) എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

മി​ലോ​നി​യു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്. മു​ണ്ട​ക്ക​യം കു​ള​ത്തു​ങ്ക​ല്‍ വീ​ട്ടി​ല്‍ തോ​മ​സി​ന്‍റെ മ​ക​ന്‍ ശ്യാം (​സാം​സ​ണ്‍) (21) ആ​ണ് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ ന​ട്ടെ​ല്ലി​ല്‍ പ​രു​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബ​സി​ലു​ണ്ടാ​യി​രു​ന്ന ആ​റു​പേ​ര്‍​ക്ക് നി​സാ​ര പ​രി​ക്കു​ക​ളു​ണ്ട്.

District News

ഭ​ർ​ത്താ​വ് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: വാ​ക്ക് ത​ർ​ക്ക​ത്തി​നി​ടെ ഭ​ർ​ത്താ​വ് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ യു​വ​തി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. താ​ഴെ​ക്കോ​ട് അ​ര​ക്കു​പ​റ​ന്പ് ഇ​ബ്രാ​ഹിം പ​ടി ചേ​രി​ക​ല്ല​ൻ ഷ​ഫ്ന (25) ആ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് ഇ​ബ്രാ​ഹിം പ​ടി ചേ​രി​ക​ല്ല​ൻ മു​ൻ​ഷി​ദി​നെ (27) പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് താ​ഴെ​ക്കോ​ട് അ​ര​ക്കു​പ​റ​ന്പി​ലെ വീ​ട്ടി​ൽ വെ​ച്ച് മു​ൻ​ഷി​ദ് ത​ന്‍റെ ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ആ​ദ്യം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ ഡ്രൈ​വ​റാ​ണ് മു​ൻ​ഷാ​ദ്. ഷ​ഫ്ന​യു​ടെ ശ​രീ​ര​ത്തി​ൽ നി​ന്ന് തീ ​ആ​ളി​പ​ട​ർ​ന്ന് മു​റി​ക്ക​ക​ത്തെ കി​ട​ക്ക​യും വ​സ്ത്ര​ങ്ങ​ളും ന​ശി​ച്ചി​രു​ന്നു.

District News

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു; ചി​കി​ത്സാ പിഴ​വെ​ന്നു പ​രാ​തി​

ഉപ്പു​ത​റ : ബൈ​ക്കും സ്‌​കൂ​ട്ടി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. മേ​രി​കു​ളം ആ​റേ​ക്ക​ർ പ​ള്ളി​ക്കു​ന്നേ​ൽ സു​നി​ലി​ന്‍റെ ഭാ​ര്യ ആ​ൻ​സി ആ​ന്‍റ​ണി ( 46) യാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​പ്പി​ഴ​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഭ​ർ​ത്താ​വ് സു​നി​ലും ബ​ന്ധു​ക്ക​ളും ആ​രോ​പി​ച്ചു.

മാ​ർ​ച്ച് 27ന് ​മേ​രി​കു​ളം കൂ​രാ​മ്പാ​റ​യ്ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ആ​ൻ​സി സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ടി​ മ​റ്റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ആ​ൻ​സി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് ആ​ശു​പ​ത്രി വി​ട്ടെ​ങ്കി​ലും രോ​ഗം മൂ​ർഛി​ച്ച​തി​നാ​ൽ ചൊ​വാ​ഴ്ച വീ​ണ്ടും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എ​ന്നാ​ൽ, വേ​ണ്ട​ത്ര പ​രി​ച​ര​ണം ഇ​വി​ടെ ല​ഭി​ച്ചി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.
അ​പ​ക​ട​ത്തി​ൽ കാ​ര്യ​മാ​യ ക്ഷ​തം ഉ​ണ്ടാ​യ​ത് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മ​റ​ച്ചുവച്ചെന്ന് ഭ​ർ​ത്താ​വ് സു​നി​​ൽ ആ​രോ​പി​ച്ചു. ആ​ൻ​സി​യു​ടെ ആ​രോ​ഗ്യനി​ല വ​ഷ​ളാ​യ​തി​നെത്തു​ട​ർ​ന്ന് ബ​ന്ധു​ക്കളു​ടെ നി​ർ​ബ​ന്ധപ്ര​കാ​രം ഡി​സ്ചാ​ർ​ജ് ചെ​യ്തു.
കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ഴി​ക്കാ​ണ് ആ​ൻ​സി മ​രി​ച്ച​ത്.


ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു. ഫാ​ദേ​ഴ്സ് ഹൗ​സ് ഓ​ഫ് ച​പ്പാ​ത്ത് പ​ള്ളി​യു​ടെ ഹെ​വ​ൻ​വാ​ലി​യി​ലെ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെത്തു​ട​ർ​ന്ന് ഉ​പ്പു​ത​റ പോ​ലീ​സ് മേ​ൽന​ട​പ​ടി സ്വീ​ക​രി​ച്ചു. മ​ക്ക​ൾ - അ​ല​ൻ, ആ​ൽ​വി​ൻ.

District News

വ​യോ​ധി​ക​യു​ടെ മ​ര​ണം: നി​ല​ത്ത് വീ​ണു ത​ല​യി​ടി​ച്ചെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

കൂ​ത്തു​പ​റ​മ്പ്: പൂ​ക്കോ​ട് അ​മൃ​ത വി​ദ്യാ​ല​യ​ത്തി​ന് സ​മീ​പം വീ​ട്ടി​ൽ ത​നി​ച്ച് താ​മ​സി​ക്ക​വെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

പൂ​ക്കോ​ട് ജെ​റു​സ​ലേ​മി​ൽ സി.​കെ. അ​ന്ന​മ്മ​യാ​ണ് (80) മ​രി​ച്ച​ത്. വാ​ക്ക​ർ തെ​ന്നി നി​ല​ത്ത് വീ​ണു ത​ല​യി​ടി​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ന​ട​ക്കാ​ൻ പ്ര​യാ​സ​മു​ള്ള ഇ​വ​ർ വാ​ക്ക​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ന​ട​ന്നി​രു​ന്ന​ത്. ക്ഷേ​ത്രോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഭാ​വ​ന​യ്ക്കാ​യി എ​ത്തി​യ​വ​രാ​ണ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടി​ൽ ഇ​വ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി​യ​ത്.

കൂ​ത്തു​പ​റ​മ്പ് എ​സ്ഐ ടി.​എം. വി​പി​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള ഫോ​റ​ൻ​സി​ക്ക് സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ലെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷ​മാ​ണ് ബ​ർ​ണ​ശേ​രി ക​ത്തീ​ഡ്ര​ലി​ൽ സം​സ്കാ​രം ന​ട​ത്തി​യ​ത്.

National

മധ്യപ്രദേശിൽ തിക്കിലും തിരക്കിലും വയോധിക മരിച്ചു

ഗ്വാ​​ളി​​യ​​ർ: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ ക്ഷേ​​ത്ര​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​ത്തി​​നി​​ടെ​​യു​​ണ്ടാ​​യ തി​​ക്കി​​ലും തി​​ര​​ക്കി​​ലും എ​​ഴു​​പ​​തു​​കാ​​രി മ​​രി​​ച്ചു.

ഗ്വാ​​ളി​​യ​​ർ ജി​​ല്ല​​യി​​ലെ ദാ​​ബ്ര പ​​ട്ട​​ണ​​ത്തി​​ലെ ന​​വ​​ഗ്ര​​ഹ് ക്ഷേ​​ത്ര​​ത്തി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. ക​​ല​​ശ യാ​​ത്ര​​യ്ക്കാ​​യി രാ​​വി​​ല ഒ​​ട്ടേ​​റെ സ്ത്രീ​​ക​​ൾ ക്ഷേ​​ത്ര​​ത്തി​​ലെ​​ത്തി​​യി​​രു​​ന്നു.

ക​​ല​​ശ വി​​ത​​ര​​ണ​​ത്തി​​നി​​ടെ​​യാ​​ണ് തി​​ക്കും തി​​ര​​ക്കു​​മു​​ണ്ടാ​​യ​​ത്. പ​​രി​​ക്കേ​​റ്റ​​വ​​രി​​ൽ ആ​​റു സ്ത്രീ​​ക​​ളും ഒ​​രു പെ​​ൺ​​കു​​ട്ടി​​യും ഉ​​ൾ​​പ്പെ​​ടു​​ന്നു. ഇ​​വ​​രെ ഗ്വാ​​ളി​​യ​​റി​​ലെ​​യും ദാ​​ബ്ര​​യി​​ലെ​​യും ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

District News

ഭ​ര്‍​ത്താ​വി​ന്‍റെ വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വ​തി മ​രിച്ചു

കോ​ഴി​ക്കോ​ട്: ഭ​ര്‍​ത്താ​വി​ന്‍റെ വെ​ട്ടേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രിച്ചു. ഫാ​റൂ​ഖ് കോ​ളേ​ജ് അ​ണ്ടി​ക്കാ​ട​ന്‍​കു​ഴി​യി​ല്‍ ജ​ബ്ബാ​റി​ന്‍റെ ഭാ​ര്യ​മു​നീ​റ (30)​ യാ​ണ് മ​രി​ച്ച​ത്. ഫ​റോ​ക്ക് ക​രു​വ​ന്‍​തി​രു​ത്തി സ്വ​ദേ​ശി ഖാ​ദ​റി​ന്‍റെ മ​ക​ളാ​ണ് മു​നീ​റ. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് മു​നീ​റ​യെ ജ​ബ്ബാ​ര്‍ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.

ക​ഴു​ത്തി​നും ത​ല​യ്ക്കും കൈ​യ്ക്കും വെ​ട്ടേ​റ്റ മു​നീ​റ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്. ഫാ​റൂ​ഖ് കോ​ളേ​ജി​ന് സ​മീ​പം അ​ണ്ടി​ക്കാ​ട​ന്‍ കു​ഴി​യി​ലാ​ണ് മു​നീ​റ​യും ജ​ബ്ബാ​റും താ​മ​സി​ച്ചി​രു​ന്ന​ത്. സ​മീ​പ​ത്തെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു മു​നീ​റ.

സം​ഭ​വ ദി​വ​സം രാ​വി​ലെ മു​നീ​റ ജോ​ലി​ക്ക് പോ​കാ​ന്‍ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ജ​ബ്ബാ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ജ​ബ്ബാ​ര്‍ ഭാ​ര്യ​യോ​ട് പ​ണം ചോ​ദി​ച്ചി​രു​ന്നു. പ​ണം ന​ല്‍​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് ഇ​യാ​ള്‍ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.
മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട ശേ​ഷ​മാ​ണ് ഇ​യാ​ള്‍ മു​നീ​റ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. പി​ന്നീ​ട് നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

പ്ര​തി​യാ​യ ജ​ബ്ബാ​റി​നെ സം​ഭ​വ​ദി​വ​സം ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ള്‍ സ്ഥി​ര​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ര്‍​ക്ക് ര​ണ്ടു​കു​ട്ടി​ക​ളു​ണ്ട്.

National

ഉ​റുമ്പു​ക​ളോ​ട് ഭ​യം; യു​വ​തി ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ്: ഉ​റുമ്പു​ക​ളോ​ടു​ള്ള ഭ​യ​ത്തെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി. തെ​ലു​ങ്കാ​ന​യി​ലെ സം​ഗ​റെ​ഡ്ഡി ജി​ല്ല‍​യി​ലാ​ണ് സം​ഭ​വം. 25കാ​രി​യാ​യ യു​വ​തി​യാ​ണ് മ​രി​ച്ച​ത്.

2022 ൽ ​വി​വാ​ഹി​ത​യാ​യ യു​വ​തി​ക്ക് മൂ​ന്ന് വ​യ​സു​ള്ള ഒ​രു മ​ക​ളു​ണ്ട്. യു​വ​തി​യെ സാ​രി ഉ​പ​യോ​ഗി​ച്ച് സീ​ലിം​ഗ് ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​ക്ക് ചെ​റു​പ്പ​കാ​ലം മു​ത​ൽ​ത​ന്നെ ഉ​റുമ്പു​ക​ളോ​ട് ഭ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

രാ​വി​ലെ ജോ​ലി​ക്ക് പോ​യ ഭ​ർ​ത്താ​വ് വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ പ്ര​ധാ​ന വാ​തി​ൽ അ​ക​ത്തു നി​ന്ന് പൂ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​യ​ൽ​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി​യ​പ്പോ​ഴാ​ണ് ഭാ​ര്യ സീ​ലിം​ഗ് ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​മീ​ൻ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ച​താ​യി പ​രാ​തി

 

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ച​താ​യി പ​രാ​തി. കോ​ത​ന​ല്ലൂ​ർ ചാ​മ​ക്കാ​ല ക​ന്ന​വെ​ട്ടി​യി​ൽ അം​ബു​ജാ​ക്ഷ​ന്‍റെ ഭാ​ര്യ ശാ​ലി​നി അം​ബു​ജാ​ക്ഷ​ൻ (49)അ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഗൈ​ന​കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ഡി ​ആ​ൻ​ഡ് സി ​പ​രി​ശോ​ധ​ന​ക്കാ​യി രാ​വി​ലെ ആ​റി​ന് എ​ത്തി​യ​താ​യി​രു​ന്നു ശാ​ലി​നി. ഇ​വ​ർ​ക്ക് ബി​പി​യോ ഷു​ഗ​റോ മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്നം ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

മ​ക​ളോ​ടൊ​പ്പം ഓ​ട്ടോ​റി​ക്ഷ​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ശാ​ലി​നി ഗൈ​ന​കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ക​യും ഗു​ളി​ക ന​ൽ​കി​യ​തി​ന് ശേ​ഷം 15 മി​നി​റ്റ് ക​ഴി​ഞ്ഞ് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​ക​യും പെ​ട്ടെ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ൽ ആ​കു​ക​യും ചെ​യ്തു.

പി​ന്നീ​ട് ശാ​ലി​നി​യെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി. തു​ട​ർ​ന്ന് ച​ല​ന​മി​ല്ലാ​തെ കി​ട​ന്ന ശാ​ലി​നി പു​ല​ർ​ച്ചെ മ​രി​ച്ചെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വ് മൂ​ല​മാ​ണ് ശാ​ലി​നി മ​ര​ണ​പ്പെ​ട്ട​തെ​ന്ന് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സ് എ​ടു​ത്തു.

 

Latest News

Corehub Up